എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്; ആശങ്ക വേണ്ടെന്ന് താരം

single-img
5 August 2020

പ്രശസ്ത ഗാ​യ​ക​ൻ എ​സ്പി ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അദ്ദേഹം. എസ് പി ബി ത​ന്നെ​യാ​ണ് തനിക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട വിവരം അ​റി​യി​ച്ച​ത്.

കഴിഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി തനിക്ക് ജ​ല​ദോ​ഷ​വും അ​സ്വ​സ്ഥ​ത​യും ശ്വാ​സ​ത​ട​സ​വും പ​നി​യും ഉ​ണ്ടാ​യി​രു​ന്നു. ഇതിനെ തുടര്‍ന്ന് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാകുകയായിരുന്നു എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ ക്വാറൻറീൻ നിർദ്ദേശിച്ചു.ഇപ്പോള്‍ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​മാ​യി​രു​ന്നു. പക്ഷെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി താ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു​വെ​ന്നും ആരും ആശങ്കപ്പെടെണ്ടതില്ല എന്നും ബാ​ല​സു​ബ്ര​ഹ്മ​ണ്യം അറിയിച്ചു.