ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്ക്; സമ്പര്‍ക്കം വഴി രോഗം 971

single-img
5 August 2020

കേരളത്തില്‍ ഇന്ന് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്.ഇവരില്‍ 66 പേര്‍ വിദേശത്ത് നിന്നും 125 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 1234 പേര്‍ക്ക് രോഗം ഭേദമായി.

സമ്പര്‍ക്ക രോഗ ബാധിതരില്‍ 79 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 274, മലപ്പുറം-167, കാസര്‍കോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശൂര്‍-86, കണ്ണൂര്‍-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30, വയനാട്-14 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

പരിശോധന ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങിനെയാണ്‌: തിരുവനന്തപുരം-528, കൊല്ലം-49 പത്തനംതിട്ട-46,ആലപ്പുഴ-60, കോട്ടയം-47, ഇടുക്കി-58, എറണാകുളം-35 തൃശ്ശൂര്‍-51, പാലക്കാട്-13, മലപ്പുറം-77, കോഴിക്കോട്-72, വയനാട്- 40, കണ്ണൂര്‍-53, കാസര്‍കോട്-105 .

ഇന്ന് സംസ്ഥാനത്ത് ആകെ ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചോമ്പാല സ്വദേശി പുരുഷോത്തമൻ(66), കക്കട്ട് മരക്കാർകുട്ടി(70), ഫറോക്ക് സ്വദേശി പ്രഭാകരൻ (73), കണ്ണൂർ ഇരിക്കൂ‌ർ സ്വദേശി യശോദ(59), കാസർഗോഡ് ഉടുമ്പന്തല സ്വദേശി അസൈനാർ ഹാജി(76), കൊല്ലം വെളിനല്ലൂർ അബ്ദുൾ സലാം(58), തൃക്കാക്കര സ്വദേശി ജോർജ്ജ് ദേവസി(83) എന്നിവരാണ് മരിച്ചത്.

നിലവില്‍ ആകെ 515 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് ഇന്ന് 248 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്ക അവസാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു.

Media Briefing

Media Briefing

Posted by Chief Minister's Office, Kerala on Wednesday, August 5, 2020