കൂടുതൽ സിക്സർ; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇയോന്‍ മോര്‍ഗന്‍

single-img
5 August 2020

ഇംഗ്ലണ്ടിന്റെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഇയോന്‍ മോര്‍ഗൻ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം അയര്‍ലാന്‍ഡിനെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു ഇംഗ്ലണ്ട് അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയെങ്കിലും മോര്‍ഗന്റെ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന ലോക റെക്കോര്‍ഡ് പിറന്നത്.

ഈ മത്സരത്തിൽ 106 റണ്‍സാണ് അദ്ദേഹം നേടിയത്. തുടക്കത്തിൽത്തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ മോര്‍ഗന്റെ ഇന്നിങ്‌സ് കരകയറ്റിയെങ്കിലും അവസാന ജയം അയര്‍ലാന്‍ഡിനൊപ്പം തന്നെയായിരുന്നു. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ 211 സിക്‌സറുകളായിരുന്നു ധോണിയുടെ ഇതുവരെയുള്ള നേട്ടം. ഈ റിക്കോഡാണ്‌ മോര്‍ഗന്‍ തിരുത്തിയത്.

അയര്‍ലാന്‍ഡിനെതിരേയുള്ള കളിയിൽ നാലു സിക്‌സറുകള്‍ അടിച്ചതോടെ അദ്ദേഹത്തിന്റെ സിക്‌സര്‍ സമ്പാദ്യം 215 ആയി കൂടി. ഇതേവരെ 332 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചാണ് ധോണി 211 സിക്‌സറുകള്‍ നേടിയതെങ്കിൽ മോര്‍ഗന്റെ ഈ നേട്ടം വെറും 163 മത്സരങ്ങളിൽ നിന്നാണ്.