ഇനി കാശിയിലും മധുരയിലും പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റണം; പ്രസ്താവനയുമായി കര്‍ണാടക ബിജെപി മന്ത്രി

single-img
5 August 2020

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുത്ത രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് നടന്നതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി കര്‍ണാടകയില്‍ നിന്നും ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. അയോധ്യയ്ക്ക് ശേഷം കാശിയെയും മധുരയെയും സമാന പാതയില്‍ എത്തിക്കണം എന്നാണ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്.

‘അയോധ്യയില്‍ അടിമത്തത്തിന്റെ ഒരു അടയാളം മായ്ക്കപ്പെട്ടുകഴിഞ്ഞു. ഇനി അവ അവശേഷിക്കുന്നത് കാശിയിലും മധുരയിലുമാണ്. അവയും കൂടി മായ്ച്ചുകളഞ്ഞ് പള്ളികള്‍ അമ്പലങ്ങളാക്കി മാറ്റണം’, – അദ്ദേഹം പറഞ്ഞു.

ബിജെപി നയിക്കുന്ന കര്‍ണാടക സര്‍ക്കാരില്‍ ഗ്രാമീണ വികസന വകുപ്പ് മന്ത്രിയാണ്കെഎസ് ഈശ്വരപ്പ. മാത്രമല്ല, ബിജെപിയുടെ മുന്‍ സംസ്ഥാനാധ്യക്ഷനുമാണ്. അയോധ്യയില്‍ ഇന്ന് പൂജ നടക്കുന്ന സമയത്ത് ഷിമോഗയില്‍ നടത്തിയ പരിപാടിയിലായിരുന്നു ഈശ്വരപ്പയുടെ വിവാദമായ അഭിപ്രായ പ്രകടനം.