ബെയ്‌റൂട്ട് സ്ഫോടനം: പൊട്ടിത്തെറിച്ചത് കഴിഞ്ഞ ആറു വര്‍ഷമായി നഗരത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു

single-img
5 August 2020

ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ച രാത്രിയിൽ നടന്ന സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇവിടെയുള്ള തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് വ്യക്തമായിട്ടുണ്ട്.അത്യുഗ്രമായ സ്‌ഫോടനം നടന്ന ശേഷമാണ് നഗരത്തില്‍ ഈ രീതിയിൽ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി ജനങ്ങൾ പോലും അറിയുന്നത്.

അവസാന ആറു വര്‍ഷമായി ഈ സ്‌ഫോടക വസ്തു ഈ നഗരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഔദ്യോഗിക രേഖകള്‍പറയുന്ന വിവരങ്ങൾ പ്രകാരം കൂടിയ അളവിലുള്ള ഈ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യത്തെ പറ്റി അധികൃതര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ്.മാത്രമല്ല, ഇതുമൂലം ഉണ്ടാവാൻ സാധ്യതയുള്ള അപകടത്തെ പറ്റിയും അധികൃതര്‍ക്ക് മുൻപേ തന്നെ വിവരം ലഭിക്കുകയും ചെയ്തിരുന്നു.

2013ലെ സെപ്റ്റംബറിലാണ് അമോണിയം നൈട്രേറ്റ് ലവണങ്ങളുമായി ജോര്‍ജിയയില്‍ നിന്നും മൊസംബിക്കിലേക്ക് പോകുകയായിരുന്ന മോള്‍ഡോവന്‍ രാജ്യത്തിന്റെ പതാകയേന്തിയ ചരക്കു കപ്പല്‍ ലെബനനിലെത്തുന്നത്. സാങ്കേതികമായ കാരണങ്ങളാൽ ഈ കപ്പല്‍ ലെബനന്‍ തുറമുഖത്ത് നിർത്തുകയും അവിടെയുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് കപ്പല്‍ വിട്ടു കൊടുക്കാന്‍ ലെബനന്‍ അധികൃതര്‍ തയ്യാറാവുകയും ചെയ്തില്ല. ഇതുമൂലം കപ്പലും അതിലെ വസ്തുക്കളും കപ്പലുടമകള്‍ അവിടെ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് കപ്പലിലെ അപകടകരമായ ചരക്ക് പിന്നീട് ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്കര്‍ 12 ല്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. ജനങ്ങൾ തീനി നിറഞ്ഞ നഗരത്തിലെ സ്‌ഫോടക വസ്തു സാന്നിധ്യം അന്ന് അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് 2014 മുതല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി അഞ്ചോളം കത്തുകള്‍ കസ്റ്റംസ് വകുപ്പ് നിയമാധികാരികള്‍ക്ക്അയക്കുകയും ചെയ്തിരുന്നതാണ്.

അറബ് മാധ്യമമായ അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ കാതുകൾക്ക് ഒന്നുംതന്നെ മറുപടി ലഭിച്ചില്ല. അതുമൂലം കഴിഞ്ഞ ആറു വര്‍ഷമായി അമോണിയം നൈട്രേറ്റ് ലവണങ്ങള്‍ അവിടെ തന്നെ അനങ്ങാതെ കിടക്കുകയായിരുന്നു.നിലവിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം നടക്കാനുള്ള കാരണമെന്നാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.