ബെയ്റൂട്ട് സ്ഫോടനം: മരണം 78 ആയി; 4000 പേർക്ക് പരിക്ക്

single-img
5 August 2020

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പലരുടേയും നില ഗുരുതരമാണ്. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്കു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. 

നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തുറമുഖത്ത് രണ്ടു വമ്പൻ സ്‌ഫോടനങ്ങളാണ് നടന്നത്. തുറമുഖത്തിലെയും പരിസരത്തെയും നൂറുകണക്കിന് കെട്ടിടങ്ങളെ ചിതറിത്തെറിപ്പിച്ച സ്ഫോടനം റിക്ടർ സ്കെയിലിൽ 3.3 തീവ്രതയുള്ള ഒരു ഭൂകമ്പത്തിനു തുല്യമായ ഷോക്ക് വേവ്സ് ആണ് നഗരത്തിലൂടെ പായിച്ചത് എന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയ സൈസ്മോഗ്രാഫ് ഡാറ്റ വെളിപ്പെടുത്തി.

തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായത്. വെയര്‍ഹൗസിലെ അമോണിയം  നെട്രേറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.