‘ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായിരിക്കും’ : മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

single-img
5 August 2020

ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായി തന്നെ നിലനില്‍ക്കുമെന്നും അതിന്റെ മികച്ചൊരു ഉദാഹരണമാണ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ എന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മുസ്ലിം വ്യക്തി നിയമബോർഡിന്‍റെ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വാലിയാണ് ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

‘ബാബറി മസ്ജിദ് എല്ലായ്‌പ്പോഴും ഒരു പള്ളിയായിരിക്കും. ഹഗിയ സോഫിയ ഞങ്ങള്‍ക്ക് ഒരു മികച്ച ഉദാഹരണമാണ്. അനീതിയിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ലജ്ജാകരവുമായിട്ടാണ് ഭൂമി പിടിച്ചെടുക്കല്‍. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തന്ന വിധിന്യായത്തിന് അതിന്റെ നില മാറ്റാന്‍ കഴിയില്ല. ഹൃദയം തകരേണ്ട ഒരു കാര്യവുമില്ല. സാഹചര്യങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കില്ല, ഇത് രാഷ്ട്രീയമാണ്.’ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ട്വീറ്റ് ചെയ്തു.