ഇത്രകാലം കുടിലില്‍ കഴിഞ്ഞ രാമന് ഇനി വലിയ ക്ഷേത്രത്തില്‍ താമസിക്കാം: പ്രധാനമന്ത്രി

single-img
5 August 2020

ഭഗവാൻ ശ്രീരാമന്‍ വര്‍ഷങ്ങളായി താമസിച്ചത് കുടിലിലായിരുന്നുവെന്നും ഇനി വലിയ ക്ഷേത്രത്തില്‍ രാമന് താമസിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്നും ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ദളിതരും പിന്നോക്കക്കാരും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ പൂർത്തിയായത് നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ഭൂമി പൂജാ ചടങ്ങുകൾക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശിലയും സമര്‍പ്പിച്ചാണ് മോദി ശിലാന്യാസം നടത്തിയത്. ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.