അയോധ്യ: കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നു: മുഖ്യമന്ത്രി

single-img
5 August 2020

രാജ്യത്തിന്റെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് ഈ ​ഗ​തി​വ​രി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോവിഡ് വൈറസ് വ്യാപനം രാജ്യത്ത് 19 ലക്ഷം പേരിലെത്തി നിൽക്കുമ്പോൾ, അയോധ്യ വിഷയത്തെക്കാൾ ഇപ്പോൾ കോവിഡ് പ്രതിരോധത്തിനും ദ്രാരിദ്രത്തിൽ കഴിയുന്നവർക്ക് സാന്ത്വനം നൽകാനുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കവേ പറഞ്ഞു.

ബാബറി മ​സ്ജി​ദി​ൽ ആ​രാ​ധ​ന അനുവദിച്ചതിന്റെയും ശി​ലാ​ന്യാ​സ് അ​നു​വ​ദി​ച്ച​തി​ന്റെയും കർസേവന ന​ട​ത്താ​ൻ പാ​ക​ത്തി​ൽ ക​ണ്ണ​ട​ച്ചി​രു​ന്ന​തി​ന്‍റെ​യും സ്വ​ഭാ​വി​ക പ​രി​ണ​തി​യാ​ണ് ഇന്ന് സംഭവിച്ചത് എന്നും പി​ണ​റാ​യി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പാർട്ടി എ​ല്ലാ​ക്കാ​ല​ത്തും മൃ​ദു​ഹി​ന്ദുത്വ​ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചിരുന്നത്. ബാ​ബ​റി മ​സ്ജി​ദ് തകർക്കാൻ സംഘ പരിവാർ ചീ​റി​പ്പാ​ഞ്ഞ​പ്പോ​ൾ നിസ്സംഗതയോടെ ക​ണ്ണ​ട​ച്ചി​രു​ന്നത് കോ​ൺ​ഗ്ര​സ് പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ റാ​വു ആ​യി​രു​ന്നു എന്ന് മുഖ്യമന്ത്രി ഓർമപ്പെടുത്തി.

അന്ന് കോൺഗ്രസ് ക​ർ​സേ​വ അ​നു​വ​ദി​ച്ച​തി​ന്‍റെ സ്വാ​ഭ​വി​ക പ​രി​ണ​തി​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. എന്നാൽ ഈ ​ഘ​ട്ട​ത്തി​ലെ​ല്ലാം കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്ന ച​രി​ത്ര​മാ​ണ് മു​സ്‌​ലിം ലീ​ഗി​നു​ള്ള​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. മാത്രമല്ല, അയോധ്യയിലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ രാ​ജി​വ് ഗാ​ന്ധി​യും ന​ര​സിം​ഹ റാ​വുവും സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന്‍റെ തു​ട​ർ​ച്ച ത​ന്നെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടേ​യും. അ​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.