കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചു

single-img
4 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിൽ പെട്രോളിയം, സ്റ്റീൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ധർമേന്ദ്ര പ്രധാനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്.

ഡോക്ടർമാർ നൽകിയ നിർദ്ദേശത്തെ തുടർന്ന് ധർമേന്ദ്ര പ്രധാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

ഇപ്പോൾ രോഗം സ്ഥിരീകരിക്കപ്പെട്ട ധർമേന്ദ്ര പ്രധാന്റെ ജീവനക്കാരിലൊരാൾക്ക് നേരത്തേ തന്നെ കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. അമിത് ഷായ്ക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ.