നഗരസഭ ലൈസന്‍സ് റദ്ദാക്കിയിട്ടും തിരുവനന്തപുരം പോത്തീസ് തുറന്ന് പ്രവര്‍ത്തിക്കുന്നു

single-img
4 August 2020

സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തുറന്നുപ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ തിരുവനന്തപുരം നഗരസഭ ലൈസന്‍സ് റദ്ദാക്കിയ പോത്തീസ് ടെക്സ്റ്റൈല്‍സ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു. റദ്ദാക്കിയ ലൈസന്‍സ് നഗരസഭ ഇതുവരെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല എന്നും കടയിലെ സാധനങ്ങള്‍ മാറ്റാനാണ് ‍ പോത്തീസിന് അനുമതി നല്‍കിയതെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചതായും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ, കോവിഡ് പ്രോട്ടോക്കോൾ നിരന്തരം ലംഘിച്ച പിന്നാലെയാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ രാമചന്ദ്രൻ, പോത്തീസ് എന്നിവയ്ക്കെതിരെ നടപടിയെടുക്കാൻ തിരുവനന്തപുരം കോർപറേഷനെ പ്രേരിപ്പിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ രാമചന്ദ്രൻസിലെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭ എത്തിചേര്‍ന്നിരുന്നത്.