ഇന്ത്യയുടെ ദേശീയ ഐക്യത്തിൻ്റെ ആഘോഷം: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രിയങ്കയും

single-img
4 August 2020

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്ത്. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്ന് പ്രിയങ്ക പറഞ്ഞു.ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്. 

രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു. 

ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് ദീനബന്ധുവായ രാമന്‍ എന്ന പേരിന്റെ സാരം. രാമന്‍ എല്ലാവരുടെയും ഉള്ളിലാണ്, രാമന്‍ എല്ലാവരോടും ഒപ്പമുണ്ട്. അവര്‍ വ്യക്തമാക്കി.