അമിത് ഷാ കോവിഡ് ബാധിച്ച് മരിക്കുന്നതിനായി പ്രാര്‍ത്ഥിക്കുക; ആഹ്വാനവുമായി അയ്മൻ റിസ്വി

single-img
4 August 2020

കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന്, അദ്ദേഹം ബാധിച്ചു മരിക്കുന്നതിനായി മുസ്ലീം മതവിശ്വാസികളോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഷഹീൻബാഗ് കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ അയ്മൻ റിസ്വി. ലോകമാകെ പടരുന്ന സമയവും കൊറോണ വൈറസ് വെറും സങ്കല്പം മാത്രമാണെന്നാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടത്തിയ പ്രതിഷേധത്തിലൂടെ പ്രസിദ്ധി നേടിയ അയ്മൻ റിസ്വി വിശ്വസിച്ചിരുന്നത്. അത് അവർ പറയുകയും ചെയ്തിട്ടുണ്ട്.

പക്ഷെ എന്നാൽ, കേന്ദ്രമന്ത്രി അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കിൽ ഈ വൈറസിൽ താനും വിശ്വസിച്ചു തുടങ്ങുമെന്ന് അയ്മൻ റിസ്വി തന്റെ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുകയുണ്ടായി.

രാജ്യത്ത് ഇതേവരെ ബിജെപി പ്രവർത്തകരൊന്നും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടില്ലായെന്നും , എന്നാൽ മുസ്ലീമുകളുടെയും ദളിതരുടെയും ജീവൻ മാത്രമെ കോവിഡ് അപഹരിക്കുന്നുള്ളൂവെന്നാണ് അയ്മൻ റിസ്വിയുടെ കണ്ടെത്തൽ.

രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്തും കോവിഡ് പ്രതിരോധ- നിയന്ത്രണ ചട്ടങ്ങളൊന്നും പാലിക്കാതെയാണ്‌ അയ്മൻ റിസ്വി ഈ പ്രസ്താവനകളൊക്കെ നടത്തിയത്.