ജമ്മു കശ്മീർ, ലഡാക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്താന്‍

single-img
4 August 2020

ഇന്ത്യൻ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് ഉള്‍പ്പെടെ സ്ഥലങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രകോപനവുമായി പാകിസ്താൻ പുതിയ ഭൂപടം പുറത്തിറക്കി. ഗുജറാത്തിലെ ജുനഗഡ് അതി‍ർത്തിയായായും കാണിച്ചിട്ടുള്ള പുതിയ ഭൂപടത്തിൽ സർ ക്രിക്ക് കൂടി പുതിയതായി ഉൾപ്പെടുത്തിയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇമ്രാൻ രാജ്യത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കിയത്

ഇതിൽ ജമ്മു കാശ്മീർ, ലഡാക്ക് എന്നീ മേഖലകൾ പാക് ഭാഗമാണെന്ന അവകാശവാദം നടത്തിയിരുന്നത് ആവർത്തിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ചേർന്ന പാക് മന്ത്രിസഭയിലാണ് ഭൂപടത്തിന് അംഗീകാരം നൽകിയത്. എന്തുകൊണ്ടും ഇത് ഒരു ചരിത്രപരമായ ദിവസമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

ദീർഘമായ പത്ത് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്. അതേസമയം, ഈ പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ രംഗത്ത് വന്നു. പാകിസ്താൻ ചെയ്തത് രാഷ്ട്രീയ പൊറാട്ട് നാടകമാണ് എന്നും പാക് വാദം അപഹാസ്യമെന്നും അതിന് നിയമ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലാത്തതാണെന്നും ഇന്ത്യ പറഞ്ഞു.