അയോധ്യ: തറക്കല്ലിടല്‍ നാളെ; ക്ഷേത്ര ചിത്രങ്ങൾ പുറത്തുവിട്ട് ട്രസ്റ്റ്

single-img
4 August 2020

അയോധ്യയിൽ രാമ ക്ഷേത്രം പണിയാനുള്ള തറക്കല്ലിടൽ ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ ചടങ്ങുനടക്കുന്നതിന്റെ മുന്നോടിയായി നിർമ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിൻ്റെ ചിത്രങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. 32 സെക്കന്‍റ് മാത്രം സമയമുള്ള മുഹൂര്‍ത്തത്തില്‍ നാളെ പ്രധാനമന്ത്രിയായിരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിടുക.

അതിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്നലെ കഴിഞ്ഞിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ലോക്സഭ തെര‍ഞ്ഞെടുപ്പ്, 2022-ൽ നടക്കാനുള്ള യുപി നിയമസഭ തെരഞ്ഞെടുപ്പ്, മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയില്‍ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ബിജെപി പ്രധാന ആയുധമാക്കി മാറ്റും. അതേസമയം രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാവുന്നതോടെ ഹിന്ദുവോട്ടുകള്‍ ചോര്‍‍ന്നേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.