മലയാള സിനിമയില്‍ നിന്നും മാറിനിന്നത് എന്തിന്; അനുപമ പറയുന്നു

single-img
4 August 2020

നിവിൻ നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം പ്രേമം ആയിരുന്നു അനുപമ പരമേശ്വരന്റെ ആദ്യ സിനിമ. ഈ സിനിമയ്ക്ക് ശേഷം തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കൂടുതലായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നും നടിയും സഹസംവിധായകയുമായ അനുപമ പരമേശ്വരന്‍ പറയുന്നു.

അനുപമയ്‌ക്ക് ജാഡയുണ്ടെന്നും അഹങ്കാരിയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആസമയം വ്യാപകമായി പ്രചരിച്ചത്. . പ്രേമം സിനിമ ഇറങ്ങിയ സമയം ആ സിനിമയുടെ പ്രെമോഷനായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ആ ചിത്രവുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ മാധ്യമങ്ങൾക്ക്നല്‍കിയിരുന്നെന്നും അനുപമ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

“ഇത്തരത്തിൽ കുറെ അഭിമുഖങ്ങള്‍ നല്‍കി ഞാന്‍ മടുത്തു. ആ സമയം ഞാന്‍ തൃശ്ശൂരില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു, എന്താണോ അവര്‍ പറഞ്ഞത് പിന്തുടരുകയാണ് ചെയ്തത്. പ്രേമം റിലീസ് ചെയ്തപ്പോള്‍ എനിക്ക് സ്‌ക്രീനിൽ സമയം വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു, അതോടുകൂടി ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. താൻ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിച്ചുവെന്ന് അവര്‍ക്ക് തോന്നി എന്നും അനുപമ പറയുന്നു.

ട്രോൾക്രമേണ വേദനിപ്പിക്കാൻ തുടങ്ങിയപ്പോൾ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങിയെന്നും അനുപമ പറയുന്നു. ആ സമയമാണ് നെഗറ്റീവ് റോള്‍ ചെയ്യാന്‍ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷനില്‍ നിന്ന് ഒരു കോള്‍ വരുന്നത്.

തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും പ്രശംസിക്കാന്‍ മാത്രമേ അറിയൂ എന്ന് ചിലര്‍ പറഞ്ഞിരുന്നു. അതിനെ അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് ഒരു പുതിയ ഭാഷ പഠിച്ച് ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ താന്‍ തീരുമാനിച്ചെന്നും അനുപമ പറയുന്നു. പിന്നീട് രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു, അതിന് ശേഷം തമിഴ്. അങ്ങിനെ അത് അങ്ങ് തുടര്‍ന്നെന്നും അനുപമ പറയുന്നു.