ട്രെയിൻ ഗ്രേവ്യാർഡ് അഥവാ ട്രെയിനുകളുടെ ‘ശ്മാശാന’ത്തെ പരിചയപ്പെടാം

single-img
3 August 2020

സാധാരണ ഗതിയിൽ നമുക്ക് പരിചിതമല്ലാത്ത ഒന്ന്, അത് തായ്ലാൻഡിൽ ബാങ്കോക്ക് ബാങ് സ്യൂ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ശ്മാശാനമാണ്. നമുക്ക് പരിചിതമായ രീതിയിൽ മനുഷ്യർക്കായി ഉള്ളതല്ല മറിച്ചു, ട്രെയിനുകൾക്കുള്ളതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട അനവധി ട്രെയിനുകൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ശ്മശാനഭൂമിയാകെ. അനവധി ട്രെയിനുകൾ ഇവിടെ ഉപേക്ഷിക്കപ്പെട്ടതോടെ ട്രെയിൻ ഗ്രേവ്യാർഡ് എന്നാണ് സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്.

ഏകദേശം 50 വർഷത്തിലേറെ പഴക്കമുള്ള ട്രെയിനുകളാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ടവ എല്ലാംതന്നെ. . ഈ പ്രദേശത്തിന്റെ ഫോട്ടോയെടുക്കാൻ ചെന്ന പ്രശസ്തഅമേരിക്കൻ ഫോട്ടോഗ്രാഫർ ഡാക്സ് വാർഡിന്റെ അഭിപ്രായത്തിൽ ഏകദേശം 20 വർഷമാണ് ഈ ശ്മശാനത്തിന്റെ പ്രായം. എന്നാൽ, അനേക വർഷങ്ങളുടെ യാത്രാ- കാലഘട്ട കഥ പറയുന്ന ട്രെയിനുകൾ മനുഷ്യന്റെ ചരിത്രത്തിന്റെ നേർചിത്രങ്ങളാണ്.