‘അര്‍ണാബ്: വാർത്താ വേശ്യ’; രാം ഗോപാൽ വർമയുടെ പുതിയ സിനിമ

single-img
3 August 2020

സംഘപരിവാർ അനുകൂല വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കുറിച്ച് ‘അര്‍ണാബ്;വാർത്താ വേശ്യ’ എന്ന പേരില്‍ താൻ സിനിമ നിര്‍മിക്കുമെന്ന് നിര്‍മാതാവ് രാംഗോപാല്‍ വര്‍മ . സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പുതിയ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ സിനിമയിലൂടെ അര്‍ണബിനെ പൊതുജനമധ്യത്തില്‍ വ്യക്തമായി തുറന്നുകാട്ടുമെന്നും അര്‍ണബിന്റെ സിനിമക്കെതിരെയുള്ള പ്രേക്ഷകരുടെ ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.

അടുത്തിടെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ച് അര്‍ണബ് നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ ക്രിമിനലുകളും ബലാല്‍സംഗക്കാരും കൊലപാതകികളും വാഴുന്ന ഇടമാണ് ബോളിവുഡ് എന്ന് പറയുകയുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായിരുന്ന ദിവ്യ ഭാരതി, ജിയാഖാന്‍ ശ്രീദേവി എന്നീ ബോളിവുഡ് താരങ്ങളുടെ മരണം പോലെയാണ് ഇപ്പോള്‍ സുശാന്ത് സിങിന്റെ മരണമെന്നും അര്‍ണബ് സമര്‍ത്ഥിക്കാന്‍ തന്റെ ചര്‍ച്ചയില്‍ ശ്രമിച്ചിരുന്നു.

അര്‍ണബിന്റെ ഈ പരാമര്‍ശങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് രാം ഗോപാല്‍ വര്‍മ പുതിയ സിനിമ പ്രഖ്യാപിച്ചത്. ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നട്ടെല്ല് ഇല്ലെന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുക എന്നും അദ്ദേഹത്തിന്റെ കപടമുഖം വെളിവാക്കുന്നതായിരിക്കും ‘അര്‍ണബ്;മാധ്യമ വേശ്യ’ എന്ന സിനിമയെന്നും രാംഗോപാല്‍ വര്‍മ എഴുതി.

‘അര്‍ണബ്: ഒരു മാധ്യമ വേശ്യ’എന്ന പേരിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും രാംഗോപാല്‍ വര്‍മ പറയുന്നുണ്ട്. അത് ഇങ്ങിനെയാണ്‌: ” അര്‍ണബിനെക്കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ വാര്‍ത്താ കൂട്ടിക്കൊടുപ്പുകാരനാണോ വാര്‍ത്താവേശ്യ എന്നതാണോ കൂടുതല്‍ അനുയോജ്യം എന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. എന്നാല്‍ ആ ഘോരശബ്ദത്തെ ഒടുവില്‍ മാധ്യമ വേശ്യ എന്ന് തന്നെ വിളിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.