അവതരിപ്പിക്കാന്‍ കൂടുതല്‍ ഇഷ്ടം നെഗറ്റീവ് കഥാപാത്രങ്ങൾ; കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രമോദ്

single-img
3 August 2020

കേരളത്തിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രമോദ്. ഏഷ്യനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെയാണ് ലക്ഷ്മി ആദ്യമായ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. നേരത്തെ മുകേഷ് കഥകൾ എന്ന സീരിയലിൽ ബാലതാരമായി അഭിനയം ആരംഭിച്ച ലക്ഷ്മി പ്രമോദ്, സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.

മിനിസ്ക്രീൻ പരമ്പരകളിൽ നായികാ വേഷങ്ങളെക്കാളും വില്ലത്തി വേഷങ്ങളാണ് തനിയ്ക്ക് ചെയ്യാൻ ഏറെ ഇഷ്ടമെന്നാണ് ലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഇതോടൊപ്പം ലോക്ക് ഡൗണിന് ശേഷമുള്ള സീരിയൽ ചിത്രീകരണത്തെ കുറിച്ചും ലക്ഷ്മി സംസാരിക്കുന്നുണ്ട്. കൂടുതലായി നെഗറ്റീവ് വേഷങ്ങളാണ് തനിയ്ക്ക് കൂടുതൽ ചെയ്യാൻ ഇഷ്ടം. അതിനുള്ള കാരണം സീരിയലിൽ മിക്കവാറും മുഖ്യകഥാപാത്രം ഒരു കണ്ണീർ നായികയാകും. പക്ഷെ നെഗറ്റീവ് റോൾ അങ്ങിനെ ആയിരിക്കില്ല.

അത്തരത്തിലുള്ള കഥാപാത്രത്തിന് അഭിനയസാധ്യത കൂടുതലാണ്. മാത്രവുമല്ല, ബോൾഡൻ കഥാപാത്രമാണ്. സീനുകളിൽ ഡയലോഗ് ഡെലിവറി മുതൽ ചലനങ്ങൾ വരെ നമുക്ക് എന്ത് മാറ്റവും കൊണ്ടു വരാൻ കഴിയുകയും ചെയ്യും. അതായത്, ഏത് കഥാപാത്രമായാലും ആ കഥാപാത്രത്തിൽ നമ്മുടേതായ ഒരു മാർക്ക് രേഖപ്പെടുത്താൻ കഴിയുമെന്നും ലക്ഷ്മി പറയുന്നു.

അതുപോലെ, ഇപ്പോൾ ഈ കൊവിഡ് കാലത്ത് ഒരുപാട് ആശങ്കകളോടെയാണ് ജോലി ചെയ്യുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളെല്ലാം പാലിച്ചാണ് പരമ്പരകളുടെ ചിത്രീകരണങ്ങൾ പലതും ആരംഭിച്ചിരിക്കുന്നത്.ഒരു മാസം എനിക്ക് 10-15 ദിവസം ചിത്രീകരണം ഉണ്ടാകും. അത് അത് കഴിഞ്ഞ് കഴിഞ്ഞു ഒരാഴ്ച സ്വയം ക്വാറന്റൈനിൽ ഇരുന്ന ശേഷം മാത്രമേ വീട്ടിൽ പോകാറുള്ളൂ.എന്നും ലക്ഷ്മി പറയുന്നു.