സിപിഎം പിബി അംഗം മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
3 August 2020

പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവും പിബി അംഗവുമായ മുതിർന്ന നേതാവ് മുഹമ്മദ് സലീമിന് കൊവിഡ് സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ തന്നെഅദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊൽക്കത്ത ഈസ്റ്റേൺ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ സലീമിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നിന്നുള്ള മുന്‍ ലോകസഭാംഗം കൂടിയായ ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് റിപ്പോർട്ട്. അതേസമയം മറ്റൊരു മുതിർന്ന നേതാവായ ശ്യാംലാൽ ചക്രബർത്തിയെയും കൊവിഡ് സ്ഥിരീകരിച്ച് ഈസ്റ്റേൺ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. അവിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതോടെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.