കൊവിഡ് കാലത്തെ സമരങ്ങളുടെ വിലക്ക് ഒരു മാസം കൂടി നീട്ടി ഹൈക്കോടതി

single-img
3 August 2020

സംസ്ഥാനത്ത് ഉള്‍പ്പെടെ രാജ്യ വ്യാപകമായി കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഈ കാലയളവിലെ ബഹുജനസമരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേരളാ ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. ആഗസ്റ്റ്‌ 31 വരെയാണ് കോടതി ഇപ്പോള്‍ വിലക്ക് നീട്ടിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം രാഷ്ട്രീയ സമരങ്ങള്‍ ഉള്‍പ്പെടെ വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. സര്‍ക്കാരിന്റെ മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ കേരളത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ആദ്യ ഘട്ടത്തില്‍ ഇടപെട്ടത്. അതോടുകൂടി പ്രതിപക്ഷ കക്ഷികള്‍ സമരപരിപാടികള്‍ അവസാനിപ്പികുകയും ചെയ്തിരുന്നു.ഇപ്പോള്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി ഫുള്‍ ബെഞ്ചാണ് പുതിയ ഉത്തരവിറക്കിയത്.