സ്വര്‍ണ്ണ കടത്ത്; സ്വപ്ന മൊഴി മാറ്റുന്നത് തടയാന്‍ ഒരു മുഴം മുന്‍പേ കസ്റ്റംസ്; മൊഴിയുടെ പകർപ്പ് കോടതിക്ക് കൈമാറി

single-img
3 August 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്‍ന കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് കോടതിക്ക് കൈമാറി. സ്വപ്നയുടെ തന്നെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയിൽ സമര്‍പ്പിച്ചത് എന്ന് കസ്റ്റംസ് അറിയിച്ചു.

കസ്റ്റഡിയില്‍ കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയായിരുന്നു കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്. ഇതിനിടയില്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകൾ സ്വപ്‍ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന.

അന്വേഷണം പുരോഗമിക്കവേ ഭാവിയിൽ മൊഴി മാറ്റാൻ എവിടെ നിന്നെങ്കിലും സമ്മര്‍ദ്ദം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് മൊഴിയുടെ പകര്‍പ്പ് കസ്റ്റംസിനോട് കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‍ന സ്വയം ആവശ്യപ്പെട്ടത്.