കാസര്‍കോട് മഞ്ചേശ്വരത്ത്​​ കുടുംബത്തിലെ നാല്പേരെ യുവാവ്​ വെട്ടിക്കൊന്നു

single-img
3 August 2020

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത്​​ കുടുംബത്തിലെ നാല്പേരെ യുവാവ്​ വെട്ടിക്കൊന്നു. പൈവളിഗെ ബായാറിലുള്ള കുടുംബത്തിലെ നാലുപേരെ ബന്ധുവായ ബായാർ സുധംബളയിലെ ഉദയൻ (40) ആണ് വെട്ടി കൊലപ്പെടുത്തിയത്.

സംഭവ ശേഷം പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊലചെയ്ത യുവാവിന്റെ മാതാവിൻെറ മൂന്ന്​ സഹോദരൻമാരും ഒരു സഹോദരിയുമാണ്​ കൊലചെയ്യപ്പെട്ടത്​.

ഇന്ന് രാത്രി 7.30നാണ്​ സംഭവം നടക്കുന്നത്. അതേസമയം, പ്രതിക്ക്​ മാനസിക അസ്വാസ്​ഥ്യം ഉള്ളതായി നാട്ടുകാരും പോലീസും പറയുന്നു. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന സൂചനയും ഉണ്ട്.