മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

single-img
3 August 2020

മുന്‍ മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജൂണില്‍ ജര്‍മനിയില്‍ സുഖമില്ലാതിരുന്ന സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യ നില തീര്‍ത്തും വഷളാകുകയായിരുന്നു.

93 വയസുള്ള അദ്ദേഹത്തിന് ഇപ്പോഴും ഓര്‍മ്മശക്തിയ്ക്ക് കുഴപ്പമൊന്നുമില്ലെങ്കിലും സംസാരിക്കാന്‍ കഴിയാത്ത വിധം ക്ഷീണിതനാണ് എന്ന് ജര്‍മ്മനിയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം സുഖമില്ലാതിരുന്ന സഹോദരനെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം സഹോദരനായ ജോര്‍ജ് റാറ്റ്‌സിംഗര്‍ മരണപ്പെട്ടിരുന്നു. 2013 ലായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞത്.