ശ്രീരാമന്റെ മാതാവിന്റെ ജന്മസ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍

single-img
3 August 2020

കേന്ദ്ര സർക്കാരും സംഘ പരിവാർ സംഘടനകളും യുപിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഈ മാസം 5ന് തുടക്കം കുറിക്കാനിരിക്കെ ശ്രീരാമന്റെ മാതാവ് കൗസല്യ പ്രതിഷ്ഠയായുള്ള ക്ഷേത്രം പണിയാന്‍ തീരുമാനവുമായി ചത്തീസ്ഗഡ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ശ്രീരാമന്റെ മാതാവിന്റെ ജന്മസ്ഥലമായ ചന്ദ്രഖുറിയിലാണ് ക്ഷേത്രം നിര്‍മ്മിക്കാൻ സർക്കാർ തീരുമാനം എടുത്തത്.

പ്രാരംഭ ഘട്ടം എന്ന നിലയിൽ ക്ഷേത്രത്തിന്റെ രേഖാചിത്രം പൂര്‍ത്തിയായി കഴിഞ്ഞു. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഓഗസ്ത് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിക്കുകയും ചെയ്തു.

നിലവിൽ ശ്രീരാമ മാതാവായ കൗസല്യ പ്രതിഷ്ഠയായി വരുന്ന ഇന്ത്യയിലെ ഏക ക്ഷേത്രം ചന്ദ്രഖുറിയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള ക്ഷേത്രം നിലനിര്‍ത്തി ഗ്രാന്‍ഡ് ടെംപിള്‍ കോംപ്ലക്‌സ് ആണ് നിര്‍മ്മിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 15.78 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.