അമ്മ ബെെക്കിൽ നിന്നും തെറിച്ചു വീണു: നിർത്താതെ ബെക്ക് പായിച്ച് മകൻ

single-img
3 August 2020

അമ്മ ബെെക്കിൽ നിന്നും തെറിച്ചു വീണിട്ടും ബെെക്ക് നിർത്താതെ പാഞ്ഞ് മകൻ. മകനൊപ്പം ബൈക്കിൽ യാത്രചെയ്ത വീട്ടമ്മയാണ് റോഡിൽ തെറിച്ചു വീണത്. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടു ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. 

എറണാകുളം ജില്ലക്കാരിയായ 69 വയസ്സുള്ള വീട്ടമ്മയാണ് ദേശീയപാതയിൽ ബൈക്കിൽ നിന്നു വീണത്. ബൈക്കോടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഒടുവിൽ പൊലീസ് എത്തിയാണ് വീട്ടമ്മയെ ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കിയത്. ഇവർക്ക് നിസാര പരുക്കുണ്ട്. പൊലീസിൽ ഏൽപ്പിക്കുമെന്ന് ഭയന്ന് മകൻ മാറിനിൽക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും വീട്ടമ്മ അഭ്യർത്ഥിച്ചുവെന്ന് പൊലീസ് അറിയിച്ചു.