ഏഴ് ബീച്ചുകളില്‍ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം പ്രവേശനം; രാജ്യത്തെ മനോഹരമായ ബീച്ചുകളുടെ പട്ടിക പുറത്ത് വിട്ട് ഖത്തര്‍

single-img
2 August 2020

ഖത്തര്‍ തങ്ങളുടെ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ബീച്ചുകളുടെ പട്ടിക പുറത്തിറക്കി. രാജ്യത്തെ മുനിസിപ്പാലിറ്റി ആന്റ് എണ്‍വയോണ്‍മെന്റ് മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്ന ബീച്ചുകളും ഉള്‍പ്പെടുന്നുണ്ട്.

ഇപ്പോള്‍ പെരുന്നാള്‍ അവധിക്കാലത്ത് നിരവധി സന്ദര്‍ശകര്‍ എത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലും
ആവശ്യമായ നിര്‍ദേശങ്ങളും ഇതോടൊപ്പം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.പട്ടിക പ്രകാരം രാജ്യത്തെ സിമെസിമ ബീച്ചിലെ ഒരു ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വെക്കപ്പെട്ടു.

അതേപോലെതന്നെ സീലൈന്‍ ബീച്ചില്‍ കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിക്കപ്പെടുകയും ചെയ്തു. സമാനമായി അല്‍ ഗരിയ്യ, അബു സലൂഫ്, അല്‍ ദഖീറ, ഫര്‍ഖിയ, സിമൈസിമ, അല്‍ വക്റ, സീലൈന്‍ എന്നീ ബീച്ചുകളില്‍ കുടുംബങ്ങള്‍ക്കാണ് പ്രവേശനം. അല്‍ റുവൈസ്, ഫുവൈരിത്, ദുഖാന്‍, അല്‍ ഖര്‍റാജ്, അല്‍ ഉദൈദ് ബീച്ചുകളിലേക്കാവട്ടെ എല്ലാവര്‍ക്കും അനുവദിച്ചിട്ടുമുണ്ട്.