മുഖ്യമന്ത്രിയുടെ രാജിയ്ക്കായി കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ഉപവാസം ആരംഭിച്ചു, ഡൽഹിയിൽ ഔദ്യോഗിക വസതിയിൽ

single-img
2 August 2020

കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉപവാസം ആരംഭി​ച്ചു. ഔദ്യോഗി​ക വസതി​യി​ൽ രാവി​ലെ പത്തി​ന് ആരംഭി​ച്ച ഉപവാസം വൈകി​ട്ട് അഞ്ചുമണി​ക്ക് അവസാനി​ക്കും. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു ഉപവാസം ഉത്ഘാടനം ചെയ്തു. 

ഒരു സംസ്ഥാന മുഖ്യമന്ത്രി​ രാജി​വയ്ക്കണമെന്നാവശ്യപ്പെട്ട് ചരി​ത്രത്തി​ൽ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി​ ഔദ്യോഗി​ക വസതി​യി​ൽ ഉപവാസം നടത്തുന്നത്. സ്വർണക്കടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

മന്ത്രി കെ ടി ജലീൽ ഗുരുതരപ്രോട്ടോക്കോൾ ലംഘനം നടത്തിയതായും അദ്ദേഹം പറഞ്ഞു.നേരത്തേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി ജെ പി പ്രക്ഷോഭം ശക്തമാക്കിയിരുന്നു.