അമിത് ഷായ്ക്ക് കൊവിഡ് സ്ഥീരീകരിച്ച പിന്നാലെ യുപി ബിജെപി അധ്യക്ഷനും കൊവിഡ്

single-img
2 August 2020

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥീരീകരിച്ച പിന്നാലെ യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

നിലവിൽ സ്വതന്ത്രദേവ് ഡോക്ടറുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് വീട്ടിലാണ് ചികിത്സയില്‍ കഴിയുന്നത്. ജനങ്ങൾ വളരെ ശ്രദ്ധ പുലര്‍ത്തണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്വതന്ത്രദേവ് ആഹ്വാനം ചെയ്തു. അതേസമയം, മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ച അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്.