മൺറോതുരുത്ത് മുഴുവൻ കണ്ടെയ്ന്‍മെൻ്റ് സോണായി

single-img
2 August 2020

കൊല്ലം ജില്ലയില്‍ മണ്‍റോതുരുത്ത് പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്ന്‍മെൻ്റ് സോണായി മാറി. ജില്ലയിൽ കഴിഞ്ഞ ദിവസം 35പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കംമൂലം 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. 

കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 53 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മൺറോതുരുത്ത്, തൃക്കോവില്‍ വട്ടം 1,22, 23, പുനലൂര്‍ 5,6,7, 8 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.