തോറ്റു ശീലമില്ല, അത് അമേരിക്കയോട് ആയാലും കൊറോണയോട് ആയാലും: ഒരു നഗരത്തിലെ 11 ലക്ഷം പേർക്കും കോവിഡ് ടെസ്റ്റ് നടത്താനൊരുങ്ങി വിയറ്റ്നാം

single-img
2 August 2020

ഒരു നഗരത്തിലെ എല്ലാ മനുഷ്യരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച് വിയറ്റ്‌നാം. കോവിഡ് വ്യാപനം കടുത്തതോടെയാണ് ഈ തുരുമാനം രാജ്യംപ കെെക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ തീരദേശ നഗരം ദനാംഗിലാണ് എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ പോകുന്നത്.

പതിനൊന്നു ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ഈ നഗരത്തില്‍ നാല്‍പ്പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 586പേര്‍ക്കാണ് വിയറ്റ്‌നാമില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തു. 

ജൂലൈ 1ന് ശേഷം ദനാംഗില്‍ നിന്ന് 80,000പേര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇപ്പോൾ റിപ്പോർട്ടു ചെയ്തിരിക്കുന്ന കേസുകൾ ദനാംഗ് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. 

ജൂലൈ 25വരെ 8,247പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. 8,000മുതല്‍ 10,000വരെ ടെസ്റ്റുകള്‍ ഒരുദിവസം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോചിമിന്‍ സിറ്റിയിലും ഹനോയി നഗരത്തിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.