കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍

single-img
2 August 2020

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസിലേക്ക് ക്ഷണിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും, ഇന്ത്യ വേണൊ, ചൈന വേണൊ എന്ന സംശയം തീർക്കാനും, പോളിറ്റ് ബ്യൂറോ അംഗം എസ്ആർപി യെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസിൽ വരുന്നതോടെ കോടിയേരിക്ക് കഴിയും എന്നും ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആര്‍എസ്എസ്‌കാരനായിരുന്നുവെന്ന് എസ്ആർപി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എകെജി സെൻ്റെറിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ള വരും എന്നതാണ് ആര്‍എസ്എസിന്റെ കാഴ്ചപ്പാട് എന്നും ഗോപാലകൃഷ്ണൻ പറയുന്നു..