കടുവയെ കിടുവ പിടിച്ചു: അമേരിക്കൻ ഭീകരസംഘടനയുടെ തലവനെ ഇറാൻ പിടികൂടി

single-img
2 August 2020

അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഭീ​ക​ര സം​ഘ​ട​ന​യു​ടെ ത​ല​വ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2008ൽ ഷിറാസ്​ നഗരത്തിൽ അടക്കം ഭീകരാക്രമണം നടത്തിയതിന്​ നേതൃത്വം നൽകിയ ജം​ഷീ​ർ ഷ​ർ​മാ​ദ് എ​ന്ന​യാ​ളെ​യാ​ണ് ടെ​ഹ്റാ​ൻ പി​ടി​കൂ​ടി​യ​ത്.

2008 ഏപ്രിൽ 12ന്​ ഷിറാസ്​ നഗരത്തിലെ പള്ളിയിൽ നടന്ന ​സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. സംഭവത്തിന്​ പിന്നിൽ രാജഭരണം കൊണ്ടുവരാൻ പിന്തുണ നൽകുന്ന സംഘടനയാണെന്ന്​ ഇറാൻ വ്യക്​തമാക്കിയിരുന്നു.

അമേരിക്ക കേന്ദ്രീകരിച്ച ഭീകര വാദഗ്രൂപ്പായ തുന്ദറിൻ്റെ തലവനാണ് ജംഷീർ. അ​തേ​സ​മ​യം എ​വി​ടെ നി​ന്നാ​ണ് ഇ​യാ​ളം പി​ടി​കൂ​ടി​യ​തെ​ന്നോ എ​ങ്ങ​നെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നോ ഉ​ള്ള വി​വ​രം പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.