ചോറും പഴവും നൽകിയാൽ മതി: നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​തായി പരാതി

single-img
2 August 2020

നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​താ​യി പ​രാ​തി. കോ​വി​ഡ് നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ നി​ന്ന് വ​ന്ന​തു​കൊ​ണ്ട് ആശുപത്രി അധികൃതർ മ​ട​ക്കി അ​യ​ച്ചെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി.ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മൂന്നു വയസ്സുള്ള പൃ​ഥ്വി​രാ​ജ് ആ​ണ് മ​രി​ച്ച​ത്. 

ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി നാ​ണ​യം വി​ഴു​ങ്ങി​യ​ത്. ഉ​ട​ൻ ത​ന്നെ കൂ​ട്ടി​യെ ആ​ലു​വ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 

അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊണ്ടുപോകാൻ പറഞ്ഞുവെന്നും മാതാപിതാക്കൾ പറയുന്നു. ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​തെ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ചോ​റും പ​ഴ​വും ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. 

പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ കു​ട്ടി​യു​ടെ നി​ല മോ​ശ​മാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കുട്ടി മരണപ്പെടുകയായിരുന്നു.