മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം; കേന്ദ്രമന്ത്രി വി മുരളീധരൻ നാളെ വീട്ടില്‍ ഉപവസിക്കും

single-img
1 August 2020

സംസ്ഥാനത്തുനടന്ന സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന ആവശ്യവുമായി ബിജെപി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ നാളെ ഉപവസിക്കും.

ഡൽഹിയിലുള്ള അദ്ദേഹത്തിൻ്റെ വീട്ടിൽ തന്നെ സംഘടിപ്പിച്ചിട്ടുള്ള ഉപവാസ സമരം രാവിലെ 10ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. നാളെ നടക്കുന്ന ഉപവാസ സമരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വൈകിട്ട് കൊല്ലം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ വെർച്ച്വൽ റാലിയും ഉണ്ടായിരിക്കുന്നതാണ്.