വൈകിയെത്തിയതിന് വഴക്ക് പറഞ്ഞു; മകന്‍ അമ്മയെ കുത്തിക്കൊന്നു

single-img
1 August 2020

കര്‍ണാടകയിലെ മാണ്ഡ്യയിൽ വൈകിയെത്തിയതിന് വഴക്ക് പറഞ്ഞതിന് മകന്‍ അമ്മയെ കുത്തിക്കൊന്നു.കഴഞ്ഞ മാസം മുപ്പതിനായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് കോളജ് വിദ്യാര്‍ത്ഥിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

മിക്ക ദിവസങ്ങളിലും രാത്രി വൈകിയും മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഏറെ വൈകിയും പുറത്ത് കറങ്ങി നടക്കുന്നതില്‍ അമ്മ അസ്വസ്ഥയായിരുന്നു. ഈ കാരണത്താൽ ബുധനാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് മകന്‍ അമ്മയെ കുത്തുകയുമായിരുന്നു.