കോഴിക്കോട് ജില്ലയില്‍ പിങ്ക് പോലീസ് സർവീസ് നിർത്തിവെച്ചു; 16 അംഗങ്ങൾ കോവിഡ് നിരീക്ഷണത്തിൽ

single-img
1 August 2020

സ്ത്രീകള്‍-കുട്ടികള്‍-മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള പിങ്ക് പോലീസ് സംവിധാനം കോഴിക്കോട് ജില്ലയിൽ തൽക്കാലം നിർത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു . സംഘത്തിലെ അംഗമായ ഒരു ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

സംശയത്തെ തുടര്‍ന്ന് പിങ്ക് പോലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. അതിനിടയിൽ രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചുകൊടുത്തു.