കഴക്കൂട്ടത്തെ മാധ്യമ പ്രവർത്തകർക്ക് പ്രവാസി വ്യവസായിയുടെ പെരുന്നാൾ സമ്മാനം

single-img
1 August 2020

കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള പത്ര ദ്യശ്യ മാധ്യമ പ്രവർത്തകർക്ക് പ്രവാസി വ്യവസായിയി പെരുന്നാൽ കിറ്റ് നല്കി.

പ്രവാസി വ്യവസായിയും അബൂദാബി ഇൻകാസ് തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയും കണിയാപുരം ചിറ്റാറ്റ്മുക്ക് ജലീസ മൻസിലിൽ ഇമാമുദ്ധീനാണ് കഴക്കൂട്ടത്തെ മാധ്യമ പ്രവർത്തകർക്ക് പെരുന്നാൽ സമ്മാനം നൽകിയത്.

കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ജി.സുരേഷ് കുമാർ പെരുന്നാൽ കിറ്റുകൾ വിതരണം ചെയ്യ്തു.
സെക്രട്ടറി എം.എം.അൻസാർ, ഭാരവാഹികളായ സംഗീത്, രഞ്ജിത്ത്, സബീർ, ശരത്, അനൂപ്, മുകുന്ദൻ, വിമൽ തുടങ്ങിയവർ പങ്കെടുത്തു.