വിജയ് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു: മീരാ മിഥുൻ

single-img
1 August 2020

നടൻ വിജയ്ക്കെതിരേ  ബിഗ് ബോസ് താരം മീരാ മിഥുൻ. വിജയ് ഫാൻസ് ക്ലബിന്റെ തലവനായ ഇയാൾക്ക് വിജയ് പണം നൽകി ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും ഇവർ ആരോപിച്ചിക്കുന്നു. വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകൻ്റെയും ചിത്രം പങ്കുവച്ചാണ് മീരയുടെ പുതിയ ട്വീറ്റ്.

സാധാരണ പോലെ മീരയുടെ ട്വീറ്റിന് താഴെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പ്രശസ്തയാകാൻ  ഹീനമായ വഴികൾ തേടരുതെന്നും വിജയ് ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ആരാധകരുടെ  അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് ആരോപിച്ച് മീര മിഥുൻ രംഗത്തെത്തിയിരുന്നു. തൃഷ തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മീരയ്ക്കെതിരെ തൃഷയുടെ ആരാധകർ രൂക്ഷവിമർശനവുമായെത്തിയിരുന്നു.