നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാകാൻ കൂടുതൽ സമയം വേണമെന്ന് ജഡ്ജി

single-img
1 August 2020

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന്  പ്രത്യേക കോടതി ജഡ്ജി.  ആറു മാസം കൂടി സമയം അനുവദിക്കണമെന്ന ആവശ്യവുമായി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു.

കോവിഡും, ലോക്ക്ഡൗണും കാരണം സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ജസ്റ്റീസ് ഹണി എം. വര്‍ഗീസ് കോടതിയെ അറിയിച്ചത്.

ജഡ്ജിയുടെ ഈ ആവശ്യം ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ നേതൃത്വം നൽകുന്ന മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.