എല്ലാവര്‍ക്കും രോഗം വരും, കൊവിഡിനെ ആരും ഭയക്കരുത്; ധീരതയോടെ നേരിടണം: ബ്രസീല്‍ പ്രസിഡന്റ്

single-img
1 August 2020

രാജ്യത്തെ ജനങ്ങളില്‍ എല്ലാവര്‍ക്കും തന്നെ കൊവിഡ് 19 ബാധിക്കുമെന്നും അതില്‍ ഭയപ്പെടരുത് എന്നും ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബോല്‍സൊനാരോ. രോഗം ബാധിച്ചാല്‍ അതിനെ നേരിടാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. “എന്നെങ്കിലും ഒരിക്കല്‍ ഈ രോഗത്തെ നേരിടേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എല്ലാ ആളുകളും ഇതിന് തയാറാകണം. 65 വയസായ എന്നെഏറ്റവും അപകട സാധ്യതയുള്ള വിഭാഗത്തിലാണ് പെടുത്തിയിരുന്നത്”, ബോല്‍സൊനാരോ അറിയിച്ചു.

ഇതോടൊപ്പം തന്നെ കൊവിഡിനെ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതിനെ, ധീരതയോടെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വൈറസ് ബാധിച്ചുള്ള മരണങ്ങളില്‍ ദുഃഖമുണ്ട്. പക്ഷെ എല്ലാ ദിവസവും ആളുകള്‍ മരിക്കാറുണ്ടെന്നും ബോല്‍സനാരോ പറയുന്നു.

കഴിഞ്ഞ മാസം 7 നായിരുന്നു ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ പിന്നീട് അദ്ദേഹം രോഗമുക്തനാകുകയായിരുന്നു. കൊവിഡ് വൈറസ് ബാധിക്കുന്നതിനെ മുന്‍പ് ചെറിയ പനിയായിട്ടായിരുന്നു ബോല്‍സൊനാരോ താരതമ്യം ചെയ്തിരുന്നത്.