കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്

single-img
1 August 2020

ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്.

മെക്‌സിക്കോയില്‍ ഇതുവരെ 4,24,637 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 8458 പേര്‍ക്ക് രോഗം കണ്ടെത്തി. രാജ്യത്തെ കോവിഡ് കേസുകള്‍ വളരെ കൂടുതല്‍ ആവാമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന മരണ നിരക്ക് അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു.

മരണ സംഖ്യയില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ മെക്‌സിക്കോയേക്കാള്‍ ഇരട്ടി പേരാണ് കോവിഡ് മൂലം മരിച്ചിരിക്കുന്നത്.  ബ്രസീലിലെ രോഗ വ്യാപന നിരക്ക് മെക്‌സിക്കോയെ അപേക്ഷിച്ച് ആറിരട്ടിയാണെന്നും റിപ്പോർട്ടുകളുണ്ട്.