കോവിഡ് പ്രോട്ടോകോൾ ലംഘനം: എംഎൽഎ ഡികെ മുരളിക്കെതിരെ കേസെടുത്തു

single-img
31 July 2020

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ വാ​മ​ന​പു​രം എം​എ​ൽ​എ ഡി.​കെ. മു​ര​ളി​ക്കെ​തി​രെ പൊലീസ് കേസ് എടുത്തു. കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ജൂ​ലൈ 19ന് ​ക​ല്ല​റ മു​തു​വി​ള ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടിയുടെ പേരിലാണ് കേസ്. പരിപാടി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍ ബി​ജു കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ 19 പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റി​ല​ധി​കം പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത​ത്. ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ എം​എ​ൽ​എ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.