കേരളത്തിലേയും കശ്മീരിലേയും ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കു പണം നൽകി സഹായിക്കുന്നത് തുർക്കി: ദേശീയ മാധ്യമത്തിൻ്റെ വെളിപ്പെടുത്തൽ

single-img
31 July 2020

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സഹായിക്കുന്നത് തുർക്കിയോ? പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് അങ്ങനെ ചില കാര്യങ്ങളാണ്. ഇന്ത്യ-വിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപിൽ നിൽക്കുന്നപാകിസ്താനു തൊട്ടു പിറകിൽ തുർക്കിയുമുണ്ടെന്നാണ് സൂചനകൾ. ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാൻ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.  കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമം ഇക്കാര്യങ്ങൾ വയക്തമാക്കുന്നതും. 

കേരളത്തിലെയും കാശ്മീരിലെയും ഉൾപ്പെടെ രാജ്യത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകൾക്ക് പണം ലഭിക്കുന്നത് തുർക്കി വഴിയാണെന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമം വ്യക്തമാക്കുന്നത്. ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്ക്കുന്നതും തുർക്കി അടിസ്ഥാനമാക്കിയുള്ള സംഘങ്ങളാണെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.ലോകത്ത് 

ഇത്തരം ശക്തികൾക്ക് തുർക്കിയുടെ പ്രസിഡൻ്റായ റിസപ്പ് തയ്യിപ്പ് എർദോഗൻ്റെ പിന്തുണയുണ്ടെന്നും വിവരങ്ങളുണ്ട്.  ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളെ, പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലിം യുവാക്കളെ സ്വാധീനിച്ചുകൊണ്ട് അവരെ ഭീകരവാദികളായി റിക്രൂട്ട് ചെയ്യാനാണ് തുർക്കി സംഘങ്ങൾ ശ്രമിക്കുന്നത്. ിവരുടെ സവാദധീനവലയത്തിൽ പെടുന്ന യുവാക്കളാണ് രാജ്യത്തിനെതിരെ തിരിഞ്ഞ് ഭീകരവാദികളായി മാറുന്നതെന്നും മാധ്യമം പറയുന്നു. 

ദക്ഷിണേഷ്യൻ മുസ്ലിം രാഷ്ട്രങ്ങളിൽ സൗദി അറേബ്യയ്ക്ക് മേലക്കെെയുണ്ട്. എന്നാൽ ഈ അവസ്യെ തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളിൽ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുർക്കിയുടെ ഇപ്പോഴത്തെ ശ്രമമെന്നും മാധ്യമം പറയുന്നു. 

തുർക്കിയുടെ ലക്ഷ്യങ്ങൾ നീഗൂഡമാണ്. അത്രപെട്ടെന്ന് ആർക്കും പിടികിട്ടാത്ത തരത്തിലാണ് തുർക്കിയുടെ നീക്കങ്ങൾ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തിൽ തന്നെ വളർത്താനാണ് തുർക്കി ലക്ഷ്യമിടുന്നത്. ഇതുവഴി മറ്റ് ഇസ്ലാമിക രാജ്യങ്ങൾക്ക് മാതൃകയാകാനും അതുവഴി തങ്ങളുടെ സ്വാധീനശക്തി ലോകത്ത് വളർത്തിയെടുക്കുവാനുമാണ് തുർക്കിയുടെ ലക്ഷ്യമെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു. 

ഹഗിയ സോഫിയ എന്ന പെെതൃകകേന്ദ്രം ഇസ്ലാം ആരാദധനയ്ക്കു തുറന്നു നൽകിയതും ഈ ഒരു ലക്ഷ്യത്തോടെയാണ്. 1483 വർഷങ്ങൾക്ക് മുൻപ് എ.ഡി 537ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിച്ച് ക്രെെസ്തവ ആരാധനാ കേന്ദ്രമാണ് ഹഗിയ സോഫിയ. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ മുസ്ലിം പള്ളിയും അതിനു ശമഷം 1934മുതൽ മ്യൂസിയവുമായി മാറുകയായിരുന്നു ഹഗിയ. ഹാഗിയ സോഫിയ പള്ളി അടുത്തിടെ വീണ്ടും മസ്ജിദ് ആയി മാറ്റാനുള്ള എർദോഗൻ്റെ തീരുമാനം ഇതിൻ്റെ ആദ്യപടിയായി വേണം കണക്കാക്കാനെന്ന അനുമാനമാണ് മാധ്യമം നടത്തുന്നത്. 

ഹഗിയ സോഫിയ പ്രശ്നത്തിൽ തുർക്കിക്കുള്ളിൽ തന്നെ  പ്രതിഷേധങ്ങൾ രൂക്ഷമായപ്പോൾ ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനുളള അധികാരം ഭരണകൂടത്തിന് തുര്‍ക്കി പാര്‍ലമെന്റ് വിട്ടുനല്‍കിയതും വിവാദമായിരുന്നു. സമുഹമാധ്യമങ്ങളെയാണ് തുർക്കി ഭരണകൂടം ഭയപ്പെട്ടത്. സര്‍ക്കാരിനെതിരായ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാൻ സാമൂഹ്യമാധ്യമങ്ങളുടെയുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വിലക്കുവാനുള്ള അധികാരമാണ് ഇതോടുകൂടി തുർക്കി ഭരണകൂടത്തിനു വന്നുചേർന്നത്. 

 തുര്‍ക്കി സമൂഹത്തിൻ്റെ ബാഹ്യമായ ബന്ധം വിഛേദിച്ച് മതമൗലിക നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ പുറംലോകത്തെ അറിയിക്കാതിരിക്കാനാണ് എര്‍ദോഗന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പര്‍ട്ട് ചെയ്യുന്നത്.

മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് എര്‍ദോഗൻ്റെ നയങ്ങളെന്നുള്ള വിമർശനം അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും വലിയ അളവിലാണ് ഉയർന്നത്. ആ ഒരു സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിലൊരു വെളിപ്പെടുത്തലും ഉയരുന്നതെന്നുള്ളതാണ് ശ്രദ്ധേയം.