ചൊവ്വാഴ്ചവരെ കേരളത്തിൽ പരക്കേ മഴ: യെല്ലോ അലർട്ട്

single-img
31 July 2020

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ഒഴികെയുളള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴ പെയ്യുമെന്ന കണക്കുകൂട്ടലില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളില്‍  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയുടെ ഭാഗമായി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, വയനാട്, പാലക്കാട്, കൊല്ലം എന്നിവ ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിരുവനന്തപുരം , കൊല്ലം പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം ഇല്ല. എന്നാല്‍ മറ്റു ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.