സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

single-img
31 July 2020

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലുവഎടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് കോവിഡ് ബാധിച്ച് മരിച്ചത്.  53 വയസ്സായിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു കോവിഡ് രോഗി മരിച്ചിരുന്നു. 

തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് ഇന്നലെ രാത്രി എട്ടുമണിയ്ക്ക് മരിച്ചത്.  ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.