ഇതാണ് ഷെർദാൻ; അഥവാ ലോകത്തെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ച

single-img
30 July 2020

ഇതാ ആരും ഒറ്റനോട്ടത്തില്‍ തന്നെ പേടിച്ച് പോകുന്ന മുഖമുള്ള ഒരു പൂച്ച. ഇവന്‍ ഉള്ളത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. പേര് ഷെര്‍ദാന്‍. ഈപൂച്ച അറിയപ്പെടുന്നത് തന്നെ ലോകത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന പൂച്ചയായാണ് .

ഇടഗ്ദാരുടെ അഭിപ്രായ പ്രകാരം സ്പിന്‍ക്‌സ് ഇനത്തില്‍പ്പെട്ട പൂച്ചയാണ് ഷെര്‍ദാന്‍. ഈ വിഭാഗത്തില്‍പെട്ട പൂച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റും സാധാരണമായി കാണപ്പെടുന്നതാണ്. സ്വിറ്റ്സര്‍ലന്‍ഡ്യാകാരിയ സാന്ദ്ര ഫിലിപ്പിയുടെ വളര്‍ത്തു പൂച്ചയാണ് ഇത്.

ഒരു ദിവസം ഒരു യാത്രക്കിടയിലാണ് സാന്ദ്ര തീരെ ചെറിയ കുട്ടിയായിരുന്ന ഷെര്‍ദാനെ കണ്ടത്. ആദ്യ കാഴ്ചയില്‍ത്തന്നെ കൗതുകവും ഇഷ്ടവും ഒരുമിച്ചു തോന്നിയ സാന്ദ്ര അവനെ എടുത്ത് വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്പിന്‍ക്‌സ് വിഭാഗത്തില്‍പ്പെട്ട പൂച്ചയാണ് എന്നറിഞ്ഞു തന്നെയാണ് വളര്‍ത്താന്‍
തീരുമാനം എടുത്തത്.

വലിപ്പമുള്ള ചെവികളും വലിയ കണ്ണുകളുമാണ് ഇവയ്ക്ക്, ഇതിനെല്ലാം പുറമേ ഇവയുടെ ദേഹത്ത് രോമം ഉണ്ടായിരിക്കുകയില്ല, പകരം ഇളം റോസ് നിറത്തിലുള്ള ചര്‍മാവരണം ആയിരിക്കും ണ്ടാകുക. ആദ്യ കാഴ്ചയില്‍ പന്നികുട്ടിയുടെ ശരീരം പോലെയാണ് തോന്നുക. ഇവിടെ ഷെര്‍ദാന്റെ ശരീരത്തില്‍ ചുളിവുകള്‍ വളരെ കൂടുതലാണ്. മാത്രമല്ല, ആ നോട്ടവും ആരെയും ഭയപ്പെടുത്തും.

ഇവനെ വീട്ടില്‍ കൊണ്ടുവരികയും ചെയ്തു. പിന്നീട് വളരുന്തോറും ഷെര്‍ദാനെ കാണുമ്പോള്‍ ആളുകള്‍ക്ക് ഭയം കൂടി വന്നു. അതിനുള്ള കാരണം വളരുന്തോറും ഷെര്‍ദാന്റെ തീഷ്ണ ഭാവവും തൊലിപ്പുറത്തെ ചുളിവുകളും വര്‍ദ്ധിച്ചു വരുന്നതായിരുന്നു. ക്രമേണ വീട്ടില്‍ വരുന്ന ആളുകള്‍ക്ക് ഷെര്‍ദാനെ കാണുമ്പോള്‍ തന്നെ ഭയമാകാന്‍ തുടങ്ങി.

എന്നാല്‍ ആളുകള്‍ കരുതുന്ന പോലെ ഒരു പ്രശ്‌നക്കാരന്‍ പൂച്ചയല്ല ഷെര്‍ദാന്‍ എന്നാണ് സാന്ദ്ര പറയുന്നത്. താന്‍ വളരുന്ന വീട്ടുകാരുമായി ഏറെ ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്ന, കുട്ടികളുമായി കളിക്കുന്ന, കൊഞ്ചലും വാശിയുമുള്ള നല്ല ഉഷാറുള്ള പൂച്ചകുട്ടനാണ് ഷെര്‍ദാന്‍. അടുത്ത ദിവസങ്ങളില്‍ ഷെര്‍ദാന്റെ ഒരു വിഡിയോ സാന്ദ്ര ട്വിറ്ററില്‍ പങ്കു വച്ചിരുന്നു. അതോടെയാണ് ഷെര്‍ദാന്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത്.