കൊവിഡ് രൂക്ഷമാകുന്നു; മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാടും ലോക്ക് ഡൗണ്‍ നീട്ടി

single-img
30 July 2020

കൊവിഡ് ഭീതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാടും ലോക്ക് ഡൗണ്‍ നീട്ടി. അടുത്തമാസം 31 വരെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. പുതിയ തീരുമാന പ്രകാരം ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും .

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ റെയില്‍, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും തുറക്കില്ല എന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഞായര്‍ ഒഴികെയുള്ള മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി അറിയിച്ചു.

അതേസമയം ഇപ്പോള്‍ ഉള്ളതുപോലെ തന്നെ അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം രൂക്ഷമായ ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനായിരുന്നു സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് നിലവില്‍ 75 ശതമാനമാക്കി ഉയര്‍ത്തി. അവശ്യ സാധനങ്ങളായ പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എല്ലാ ദിവസവും രാത്രി ഒന്‍പത് മണിവരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും.