സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
30 July 2020

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ നടത്തുന്ന പരിശോധനകള്‍ക്കായാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സോണിയയുടെ
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. ഡി എസ് റാണ അറിയിച്ചു.