കേരളത്തില്‍ ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തി 794 പേര്‍ക്ക്

single-img
30 July 2020

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 794 പേര്‍ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി അറിയിച്ചു. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂർ – 83, തിരുവനന്തപുരം – 70, പത്തനംതിട്ട – 59, ആലപ്പുഴ – 55, കോഴിക്കോട് – 42, കണ്ണൂർ – 39, എറണാകുളം- 34, മലപ്പുറം 32, കോട്ടയം – 29, കാസർകോട് – 28, കൊല്ലം – 22, ഇടുക്കി – ആറ്, പാലക്കാ -ട് നാല്, വയനാട് മൂന്ന്. എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങിനെയാണ്‌; തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4

വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന 31 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 40 പേർക്കും 37 ആരോഗ്യപ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. നാളെ നടക്കാനിരിക്കുന്ന ബലിപെരുന്നാള്‍ ആഘോഷം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല പള്ളികളും നമസ്‌കാരങ്ങള്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.

ഇന്ന് 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം കോവിഡിൽ സംസ്ഥാനത്ത് ഇന്ന് 2 മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Thursday, July 30, 2020